പ്രമേഹം നിയന്ത്രിക്കൂ ജീവിതം ആസ്വദിക്കൂ

ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഏറ്റവും അധികം പ്രമേഹരോഗികൾ ഉള്ളത് ഇന്ന് ഇന്ത്യയിലാണ് . ഏകദേശം 40.6 ദശലക്ഷം പ്രമേഹരോഗികളുള്ള നമ്മുടെ നാടിന്  പ്രമേഹ രോഗരാഷ്ട്രങ്ങളുടെ തലസ്ഥാനം എന്ന മുൾകിരീടം പേറേണ്ടിവന്നു. ഈ അവസ്ഥയിൽ നിന്നും കരകേറണമെങ്കിൽ പ്രമേഹരോഗത്തെയും അതുണ്ടാക്കാനുള്ള കാരണങ്ങളെയും പറ്റി നമ്മൾ ബോധവാൻമരാകുകയും അതിലൂടെ പ്രമേഹരോഗ സാധ്യത അകറ്റുവാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുമാണ് .

എന്താണു പ്രമേഹം?

ഇൻസുലിൻ (Insulin) എന്ന ഹോർമോണിന്റെ ഉല്പാദന കുറവുകൊണ്ടോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തനശേഷി കുറവുകൊണ്ടോ നമ്മുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവു ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്‌  പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.

Diabetes Infographics in Malayalam
    പണക്കാരുടെ രോഗമെന്നറിയപ്പെട്ടിരുന്ന പ്രമേഹം ഇന്ന് ലോകജനതയെ ആകമാനം കവർന്നു തിന്നുന്ന ഒരു മഹാ വിപത്തായി മാറികൊണ്ടിരിക്കുന്നു. ഓരോ പത്തു സെക്കന്റിലും ഒരാൾവെച്ച്  ലോകത്തിൽ പ്രമേഹരോഗത്താൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ആഗോളവൽകരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ഫലമായി നമ്മുടെ ജീവിതരീതിയിലുണ്ടായ വ്യതിയാനങ്ങളുടെ അനന്തര ഫലമായി നമുക്ക് പ്രമേഹത്തെ കാണാം.

മനുഷ്യശരീരത്തിൽ ഇൻസുലിന്റെ പങ്ക്

നമ്മുടെ ശരീരത്തിൽ വയറ്റിനുള്ളിലെ ആഗ്നേയഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോണ്‍ ആണ് ഇൻസുലിൻ. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അന്നജം ദഹനശേഷം ഗ്ലുക്കോസ് ആയി രൂപാന്തരപ്പെടുകയും രക്തത്തിലൂടെ അത്  ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിചേരുകയും ചെയ്യുന്നു.

നമ്മുടെ കോശങ്ങളുടെ പ്രധാന ഊർജ്ജശ്രോതസ്സായ ഗ്ലുക്കോസിനെ രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക്  കടത്തിവിടുവാൻ ഇൻസുലിന്റെ സഹായം കൂടിയേ കഴിയൂ. അതുകൊണ്ടുതന്നെ ഇൻസുലിൻ ശരീരത്തിൽ ഉല്പാദിക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ ഉല്പാദനം കുറയുകയോ ചെയ്താൽ രക്തത്തിൽ നിന്നും ഗ്ലുക്കോസിനു കോശങ്ങളിലേക്ക്  പ്രവേശിക്കാൻ സാധിക്കില്ല. തത്ഫലമായി ഗ്ലുക്കോസിന്റെ അളവ് രക്തത്തിൽ ക്രമേണ വർദ്ധിക്കുകയും അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു.

അതായത്  നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ നല്ലൊരു പങ്ക്  ശരീരത്തിന്  ഉപകാരപ്രദമാകാതെ നഷ്ടപ്പെടുകയും ഇതേതുടർന്ന്  മൂത്രത്തിന്റെ അളവും ദാഹവും വിശപ്പും വർദ്ധിക്കുകയും ചെയ്യുന്നു. യഥാസമയം ചികിത്സിക്കാതിരുന്നാൽ പ്രമേഹം കണ്ണ്  വൃക്കകൾ ഹൃദയം നാഡികൾ തലച്ചോറ്  മുതലായ അവയവങ്ങളിൽ ക്ഷതമേൽപ്പിക്കുകയും ഒരുപക്ഷെ മരണത്തിനു വരെ കാരണമാകുകയും ചെയ്യുന്നു.

അതായതു പ്രമേഹം ഒരു നിശബ്ദകൊലയാളിയെ പോലെയാണ് . ആദ്യഘട്ടങ്ങളിൽ നിരുപദ്രവകാരിയെന്ന്  തോന്നിക്കുകയും ക്രമേണ ജീവൻ അപഹരിക്കുകയും ചെയ്യുന്നു.

പ്രമേഹം പ്രധാനമായും  മൂന്നു വിധം

എ . ടൈപ്പ്  1  പ്രമേഹം

കുട്ടികളിലും കൗമാരകാരിലുമാനു ഇത്തരം പ്രമേഹം കൂടുതലായും കണ്ടു വരുന്നത് . ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപിക്കപെദടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപെടുകയും തത്ഫലമായി ഇത്തരകാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക്  അത്യന്താപേക്ഷിതമാണ് . ഇൻസുലിൻ കുത്തി വെപ്പിലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ സാധ്യമല്ല . മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ .

ബി . ടൈപ്പ്  2 പ്രമേഹം 

95% പ്രമേഹ രോഗികളിലും കാണ പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ് .സാധാരണയായി  35 വയസ്സിനു മുകളിൽ  ഉള്ളവർക്ക് ആണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് . ഇന്സുലിന്റെ  ഉല്പാദന കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപെദതെ ഇരിക്കുകയോ ചെയുമ്പോൾ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് .

സി . ഗർഭകാല പ്രമേഹം

ചില സ്ത്രീകളിൽ ഗർഭകാലത്ത് താത്കാലികമായി പ്രത്യക്ഷപെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനേയും ഒരു പോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉള്ളവരാണ് . ഇൻസുലിൻ കൊണ്ട് മാത്രം ചികിത്സിക്കേണ്ട ഈ രോഗം സാധാരണ പ്രസവാനന്തരം മിക്കവരിലും സുഖം പ്രാപിക്കാറുണ്ട് . എന്നാൽ ഇത്തരക്കാർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹ രോഗ സാധ്യത കൂടിയവർ

  • കുടുംബാംഗങ്ങളിൽ  ആർക്കെങ്കിലും പ്രമേഹം ഉള്ളവർ .
  • അമിത ഭാരം ഉള്ളവർ അരകെട്ടിന്റെ ചുറ്റളവ്‌ പുരുഷന്മാരിൽ 90 സെ . മീ .നും സ്ത്രീകളിൽ 80 സെ. മീ. നും കൂടുതൽ ഉള്ളവർ .
  • 35 വയസ്സിനു മുകളിൽ പ്രായമുളവർ
  • മൂന്നര കിലോയിൽ കൂടുതൽ ഭാരമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർ .
  • ഗർഭ കാല പ്രമേഹം ഉണ്ടായിടുള്ളവർ .
  • ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ കൊളസ്ട്രോളിന്റെ അളവും കൂടുതൽ ഉള്ളവർ .
  • പുകവലി , മദ്യപാനം  എന്നിവ ശീലമാക്കിയവർ .
മുതലായവർക്ക് പ്രമേഹ രോഗ സാധ്യത കൂടുതലാണ് . പ്രമേഹ രോഗമല്ല, മറിച്ചു രോഗ സാധ്യത ആണ് നമുക്ക് പാരമ്പര്യമായി ലഭിക്കുന്നത് . ഈ സാധ്യത രോഗമായി മാറ്റുന്നത് ദു:ശീലങ്ങലായ അമിതാഹാരം , വ്യായമക്കുറവു, പുകവലി , മദ്യപാനം തുടങ്ങിയവയാണ് .

പ്രമേഹ രോഗ നിർണയം

രക്ത പരിശോധനയിലൂടെ ആണ്  പ്രമേഹ രോഗ നിർണയം  നടത്തുന്നത് . രാവിലെ ഭക്ഷണത്തിന് മുൻപ് ഭക്ഷണ ശേഷം രണ്ടു മണിക്കൂറിലും രക്തത്തിലെ ഗ്ലൂക്കൊസിന്റെ അളവ് ഒരു നല്ല ലബോറട്ടറിയിൽ പരിശോധിക്കുക . ഈ പരിശോധന ഫലം ഭക്ഷണത്തിന് മുൻപ് 126 ലും ഭക്ഷണത്തിന് ശേഷം 200 ലും കൂടുതൽ ഉള്ളവർ പ്രമേഹ രോഗ ബാധിതരായി കണക്കാക്കപ്പെടുന്നു .

പ്രമേഹ രോഗ ലക്ഷണങ്ങൾ

അമിതഭാരം , അമിതവിശപ്പു ,ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ അകാരമായ ക്ഷീണം , അലസത ,ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹ രോഗ ലക്ഷണങ്ങൾ .കൂടാതെ കാഴ്ച മങ്ങൽ, ഗുഹ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ മുറിവുകൾ ഉണങ്ഗുവാൻ ഉള്ള കാലതാമസം മുതലായവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം . എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല .